മയ്യഴിയുടെ സ്വന്തം കഥാകാരൻ അദ്ധേഹത്തിന്റെ ഭാവനയിൽ മയ്യഴിയെ വളരെ ഭംഗിയായി വരച്ചിട്ടു . ഒരു നനുത്ത വേദനയോടെ വായന അവസാനിപ്പിച്ചിട്ടും ആ തീരത്തുനിന്ന് മടങ്ങാൻ മനസ്സനുവദിക്കാത്ത പോലെ തോന്നി. അക്ഷരങ്ങളാൽ തീര്ക്കുന്ന ആഖ്യാനത്തിന് ആകര്ഷണം എന്ന അലങ്കാരം കൂടി ചേർത്ത് നമ്മളെ മയ്യഴിയോടു ചേർത്ത് നിരത്തുന്ന എഴുത്തിലെ മാന്ത്രികത . കഥാപാത്ര വർണനയിൽ ആണ് മികവു എന്നുതോന്നി ചിലപ്പോളൊക്കെ ,അത്രയ്ക്ക് ആഴത്തിൽ കഥാപാത്രങ്ങൾ കയറിക്കൂടി മനസ്സിൽ. ദാസനും ചന്ദ്രികയും മാത്രമല്ല , അതിലും ഉപരിയായി കുറുമ്പി യമ്മയും , ലെസ്ലി സായ്‌വും , പിന്നെ ഒരു വേദന ആയി ഗസ്തോനും . വീണ്ടും ഒരിക്കൽ കൂടി വായിക്കാവുന്ന വരികൾ എന്ന് പറഞ്ഞു മാത്രം മാറ്റി വയ്ക്കുകയല്ല , ഇടയ്ക്കു ചെന്നിരിക്കണം മയ്യഴിയുടെ തീരത്ത്
No comments:
Post a Comment