എനിക്ക് ഇപ്പോൾ ഒറ്റ പേടിയെ ഉള്ളു..!
ദൈവം കാണിച്ച് തന്ന ഈ സ്നേഹം നഷ്ടപെടുമൊ എന്ന്...
അന്നയുടെ നേരെ കൈ ചൂണ്ടിക്കൊണ്ടാണു ദസ്തയെവസ്കി ചോദിച്ചത്...
അപ്പോൾ അന്ന ചോദിച്ചു..
എന്തൊക്കെയാണീ പറയുന്നത്
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല...
അതല്ലന്നെ മറ്റുള്ളവർ വിചാരിച്ചേക്കും ഞാൻ ഇനി അന്നയുടെ ജീവിതം കൂടി ദുരിതവും ശാപവും കൊണ്ട് നിറക്കുമെന്ന്...
അങ്ങനെ ഒന്നും ആരും വിചാരിക്കില്ല..
അല്ലങ്കിൽ അങ്ങനെ വിചാരിച്ചാൽ നമുക്ക് എന്താ...???
ശുദ്ധവും നിഷ്കളങ്കവുമായ പ്രണയത്തിന്റെയും മാംസ നിമിഡമല്ല യതാർത്ഥ പ്രണയം എന്ന് അടിവര ഇട്ട് ഉറപ്പിക്കുന്ന മലയാളത്തിലെ സുന്ദരമായ പ്രണയ പുഷ്പം-പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ....
സ്ത്രീയുടെ നിഷ്കളങ്കമായ യഥാർത്ഥ പ്രണയ ഭാവത്തെ കാൽപനീകവും സരള കോമളവുമായി മനോഹരമായ അക്ഷരകൂട്ടങ്ങളിലൂടെ വയനക്കാരുടെ മനസ്സിനെ കീഴടക്കിയ സുന്ദരമായ നോവൽ...!!!
ഫയദോർ മിഖൈലൊവിച്ച് ദസ്തയേവസ്കി എന്ന റഷ്യൻ എഴുത്തുകാരന്റെ ജീവിതത്തിലൂടെ ഒരു സങ്കീർത്തനം പോലെ പെരുമ്പടവം ശ്രീധരൻ നടത്തുന്ന യാത്രയും മഹാനായ ആരാധനപാത്രത്തിന്റെ ജീവിതവും ജീവിത ക്ലേശങ്ങളും പ്രണയവും പ്രണയ നഷ്ടവും ഒക്കെ തന്നെയും വായനക്കാരുടെ മനസ്സിനെ ത്രസിപ്പിക്കുന്നു...!
എം.ബി.ബി.എസ് പഠിക്കണം എന്ന് ആഗ്രഹിച്ച അന്ന അഛന്റെ മരണ ശേഷം പെട്ടന്ന് ജോലി ലഭിക്കണം എന്ന ആഗ്രഹത്തിൽ ഓൾഖിന്റെ സ്ഥാപനത്തിൽ സ്റ്റെനോഗ്രാഫി പഠിക്കാൻ ചേരുകയും അവിടുന്ന് ദസ്തയേവസ്കി യുടെ വീട്ടിൽ നോവൽ എഴുത്തിനു സഹായി ആയി ജോലി ലഭിക്കുന്നതിൽ നിന്നും കഥ തുടങ്ങുന്നു.
പുസ്തകങ്ങൾ പരിചയപെടുത്തിയ ആരാധനപാത്രത്തിന്റെ ,ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ച മഹാനായ എഴുത്തുകാരനെ കുറിച്ചുള്ള മുൻ ധാരണകളുമായി ദസ്തേവസ്കിയുടെ വീട് അന്വേഷിച്ച് കണ്ടെത്തി അവിടേക്ക് ചെന്ന അന്ന വാസ്തവത്തിൽ തുടക്കത്തിലേ നിരാശപെടേണ്ടി വന്നു...
ഒരു പഴഞ്ചൻ വാടക വീട്ടിലെ മുൻശുണ്ടിക്കാരനും പുകവലിക്കുന്നവനും മദ്യപാനിയും ചൂതാട്ടക്കാരനും നിർദ്ധനനും കടക്കെണിയിൽ മുങ്ങി താഴുന്നവനുമായ ദസ്തയേവസ്കി...
ഏറെ പ്രതീക്ഷയോടെ ചെന്ന അന്നയെ ആദ്യ ദിനം തന്നെ വാക്ക് ശരങ്ങൾകൊണ്ട് മുറിവേൽപ്പിച്ച ദസ്തയേവസ്കിയോട് അന്നക്ക് ദേഷ്യം തോന്നി എങ്കിലും അദ്ധേഹത്തിന്റെ ആത്മാർത്ഥമായ ക്ഷമാപണം അന്നയിലെ ക്ഷമിക്കുന്ന പെൺ മനസ്സിന്റെ ദൃഷ്ടാന്തമായി...
എല്ലാം നശിപ്പിച്ച ചൂതാട്ടക്കാരന്റെ ജീവിതം ദസ്തയേവസ്കി യിൽ നിന്നും പകർത്തി എഴുതുമ്പോൾ അത് തന്റെ മുന്നിൽ ഇരിക്കുന്ന മഹാനായ നോവലിസ്റ്റിന്റെ-താൻ ഏറെ ആദരിക്കുന്ന വലിയ മനുഷ്യന്റെ ജീവിതത്തിന്റെ താളപ്പിഴകളും അസന്മാർഗ്ഗീക ജീവിതവും ആണെന്ന് മനസ്സിലാക്കിയിട്ടും എവിടെയൊക്കെയൊ അദ്ധേഹത്തിൽ കണ്ടെത്തിയ വലിയ നന്മയിൽ അനുരക്തയായ അന്ന വർത്തമാനകാലത്തിലെ അനേകം ഭാര്യമാരുടെ സഹനത്തിന്റെയും ഭർത്തൃ സ്നേഹത്തിന്റെയും പതി-വൃത്യത്തിന്റേയും നേർക്കാഴ്ചകളാണു...!!!
ചൂത് കളിക്കാൻ പോകാൻ വയ്യാതെ നിരാശനായി ഇരുന്ന ദസ്തയേവസ്കിക്ക് അന്ന അവളുടെ സമ്പാദ്യം തന്നെ അയാൾക്ക് വച്ച് നീട്ടി പ്രാണേശ്വരന്റെ സന്തോഷത്തിനു വേദി ഒരുക്കുന്നത് പെണ്ണിന്റെ അണപൊട്ടി ഒഴുകുന്ന സ്നേഹത്തിന്റേയും കരുതലിന്റെയും നേർച്ചിത്രം ...!!!
അന്നയെ സ്നേഹിക്കുന്ന ഗവേഷണ വിദ്യാഭ്യാസം കഴിഞ്ഞ് ജോലിക്ക് തയ്യാറേടുക്കുന്ന ഇലിയച്ചിന്റെ വിവാഹ അഭ്യർത്ഥന അൽപം വിഷമത്തോടെ ആണെങ്കിലും നിരസിച്ച് വൃദ്ധനും ചൂതാട്ടക്കാരനുമായ ദസ്തയേവസ്കി യെ ജീവിത സഖി ആയി തിരഞ്ഞെടുക്കുന്ന അന്ന പെണ്ണിന്റെ സ്നേഹവും പ്രേമവും മാംസ നിബന്ധമല്ല യതാർത്ഥ അനുരാഗത്തിന്റെ ,മാനസീക തലത്തിൽ നിന്നുള്ള പ്രണയമാണെന്നും എത്ര ഉപദ്രവിച്ചാലും പരിധി ഇല്ലാതെ സ്നേഹിക്കുന്ന പെണ്മനസ്സുകളുടെ സ്നേഹത്തിന്റെയും അത്മാർത്ഥതയുടെയും ഒക്കെ പ്രതീകമായി പെണ്ണിനെ തെറ്റ് ധരിക്കുന്ന ഒരു സമൂഹത്തിന്റെ മുന്നിൽ പെരുമ്പടവം തുറന്ന് കാണിക്കുന്നു...
നവമ്പർ 1നു മുൻപ് നോവൽ എഴുതി പൂർത്തി ആക്കിയില്ല എങ്കിൽ ദസ്തയേവസ്കിയുടെ അന്ന് വരെ ഉള്ള എല്ലാ രചനകളും അതിൽ നിന്നും ഇനി വരുന്ന സമ്പാദ്യങ്ങളും സ്റ്റെല്ലാവസ്കി എന്ന പ്രസാധകനു സ്വന്തമാകും എന്ന കരാറിൽ പണം കടം എടുത്ത ദസ്തയേവസ്കി പലപ്പോഴും എഴുത്തിൽ നിന്ന് മാറി പോകുമ്പഴും ഒരു നിഴൽ പോലെ കൂടെ നടന്ന് സ്നേഹ -നിർബന്ധങ്ങൾ കൊണ്ട് ഒപ്പം നടന്ന് രാത്രിയിലും എഴുത്ത് തുടർന്ന് ഉദ്യമം വിജയിപ്പിച്ച അന്ന കുടുമ്പഭാരം ഒറ്റക്ക് അല്ല ഒരുമിച്ച് ആണു ചുമക്കേണ്ടത് എന്ന വ്യക്തമായ സന്ദേശവും പങ്ക് വക്കുന്നു...!!!
വേലക്കാരി ആണെങ്കിലും ഒരമ്മയുടെ സ്നേഹവും വാൽസല്യവും ശകാരവും ഒക്കെ കൊടുത്ത് വീടിന്റെ വിളക്കാകുന്ന ഫെദേസ്യ എന്ന അമ്മയും അമ്മയുടെ സ്നേഹവും മാതൃ സ്നേഹത്തിന്റെ പ്രതീകമായി ഒരു സങ്കീർത്തനം പോലെ...
അന്ന...
അവൾ ഒരു അത്ഭുതമാണു...
സങ്കീർത്തനം പോലെ...

No comments:
Post a Comment