Tuesday, 11 July 2017

വാഗ്ഭടൻ

വാഗ്ഭടൻ:- 1500 കൊല്ലങ്ങൾക്ക്‌ മുൻപ്‌ കാശ്മീരിലെ സിന്ധ്‌ പ്രവിശയിൽ ജനനം. സിംഹഗുപ്തന്റെ മകനായ്‌ പിറന്ന വാഗ്ഭടന്റെ ഗുരു അവലോകിതൻ എന്ന വൈദ്യശാസ്ത്ര പണ്ഡിതനായിരുന്നു. ഗുരുവിന്റെ ശിക്ഷണവും ചരക ശുശ്രുത സംഹിതകളിൽ ആഴത്തിലുള്ള അറിവും അദ്ദേഹത്തെ അഷ്ടാംഗഹൃദയം പോലുള്ള വിശിഷ്ടഗ്രന്ഥങ്ങളുടെ രചനക്ക്‌ പ്രാപ്തനാക്കി. 7000 സംസ്കൃത ശ്ലോകങ്ങളിലൂടെ മനുഷ്യ ശരീരം-മനസ്സ്‌-ആത്മാവ്‌ എന്നിവയുമായി ബന്ധപെട്ടുള്ള സമസ്തമേഖലകളെകുറിച്ചും അദ്ദേഹം എഴുതിവെച്ചു.

8 തരത്തിലുള്ള രോഗങ്ങളെ തരംതിരിച്ച്‌

1. കായ ചികിത്സ (Internal Medicine)

2. ശാലക്യ തന്ത്ര (surgery and treatment of head and neck, Ophthalmology and ear, nose, throat)

3. ശാല്യ തന്ത്ര (Surgery)

4. അഗധ തന്ത്ര (വിഷ ചികിത്സ) (Toxicology)

5. ഭൂത വിദ്യ (Psychiatry)

6. കൗമാര ഭൃത്ത്യ (Pediatrics)

7. രസായന (science of rejuvenation or anti-ageing)

8. വാജീകരണ (the science of fertility and aphrodisiac)

അവയെകുറിച്ച്‌ ആഴത്തിൽ വിവരിക്കുന്ന ഈ അമൂല്യ ഗ്രന്ഥങ്ങൾ ഇന്ന് ലോകമെമ്പാടുമുള്ള ആയുർവേദ കോളേജുകളുടെ പാഠ്യപദ്ധതിയുടെ ഭാഗമാണ്‌. പഞ്ചകർമ്മ ചികിത്സ തുടങ്ങി അനവധി ഉപവിഭാഗങ്ങളും ആയിരകണക്കിന്‌ മരുന്നുകളുടെ നിർമ്മാണവും വിവരിക്കുന്നുണ്ട്‌ ഈ ഗ്രന്ഥങ്ങളിൽ. അവയിൽ ചിലത്‌ ജന്തുജന്യമായ പദാർത്ഥങ്ങളിൽ നിന്നും നിർമ്മിക്കുന്നു, പച്ചിലമരുന്നുകൾ, ലോഹത്തിൽ നിന്നും സംസ്കരിച്ച്‌ ഉണ്ടാക്കുന്നവ, വളരേ സങ്കീർണ്ണമായി നിർമ്മിക്കുന്നവ ഉദാ: നാഗഭസ്മം എന്ന് പേരുള്ള ഈയത്തിൽ നിന്ന് നിർമ്മിക്കുന്ന മരുന്നിന്റെ പ്രത്യേകത നോക്കുക വിഷതുല്യമായ ലോഹമായ ഈയം (lead) ചെറുനാരങ്ങ, ആരിവേപ്പ്‌, മഞ്ഞൾ... പോലുള്ള മിശ്രിതങ്ങൾ ചേർത്ത്‌ 60 തവണ വായുകടക്കാത്ത അറയിൽ 600C ൽ ചൂടാക്കി നിർമ്മിച്ചെടുക്കുംമ്പോൾ lead രാസപ്രക്രീയയിലൂടെ വിഷാംശം കുറവുള്ള lead sulphate ആയി മാറിയിട്ടുണ്ടാകും. കൂടാതെ ഈയത്തിന്റെ തന്മാത്രാതലത്തിൽ പച്ചിലമരുന്നുകളുടെ ഒരു ആവരണം ഉണ്ടാവുന്നു എന്ന് അടുത്ത കാലത്ത്‌ കണ്ടെത്തിയിരിക്കുന്നു. !!!!!
വാഗ്ഭടാചാര്യന്റെ അഭിപ്രായത്തിൽ മനുഷ്യർക്ക്‌ ഉണ്ടാവുന്ന 85% രോഗത്തിനും മരുന്ന് കഴിക്കേണ്ടതില്ല. ( എ ഡി 200 ൽ ആണ്‌ കെട്ടോ).
ബുദ്ധമത ചിന്താധാരകൾക്ക്‌ ഇണങ്ങി ജീവിച്ചിരുന്ന അദ്ദേഹം രസതന്ത്രസമുച്ചയം,അഷ്ടനിഘണ്ടു, ഭാവപ്രകാശം, പദാർത്ഥചന്ദ്രിക, വാഗ്ഭടീയം തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ വിവിധ തലങ്ങളിലുള്ള തന്റെ അറിവ്‌ നമുക്കായ്‌ കരുതിവെക്കാനും മറന്നില്ല.

No comments:

Post a Comment