Thursday, 20 July 2017

ഭൂമിയുടെ ഉള്ളറ....



ഭൂമിയുടെ ഉള്ളറ.

ഭൂമിയുടെ ഉള്ളറയെപറ്റി ചിത്രങ്ങൾ കാണിച്ചും മോഡലുകൾ കാണിച്ചും പഠിപ്പിച്ചു...




* ഭൂമിയുടെ ഉള്ളറ മൂന്നായി തരം തിരിച്ചിരിക്കുന്നു.

* ഭൂവൽക്കം[Crust] , ബഹിരാവാരണം [Mantle] , അകക്കാമ്പ് [Core] എന്നിവയാണ് അവ

* ഭൗമോപരിതലത്തിൽ നിന്നും ഭൂകേന്ദ്രം വരെയുള്ള ഏകദേശ ദൂരം 6378 കിലോമീറ്റർ ആണ്.

* ‘ബാഹ്യസിലിക്കേറ്റ് മണ്ഡലം’ എന്ന പേരിൽ അറിയപ്പെടുന്നത് ഭൂവൽക്കമാണ്.

* ഭൂവൽക്കത്തിൽ വൻകരകളുടെ മുകൾ തട്ടിനെ പറയുന്ന പേരാണ് സിയാൽ.

* സിയാലിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ലോഹങ്ങൾ സിലിക്കൺ, അലുമിനിയം എന്നിവയാണ്.

* സിയാലിന് തൊട്ട് താഴെ കാണപ്പെടുന്ന കടൽത്തറയാണ് സിമ.

* ഭൂവൽക്കത്തിനു താഴെയുള്ള കനം കൂടിയ മണ്ഡലമാണ് മാൻറിൽ.

* ഭൂവൽക്കത്തിൻറെയും മാൻറിലിൻറെയും അതിർവരമ്പാണ് മോഹോറോവിസ് വിച്ഛിന്നത.

* മാൻറിലിൻറെ മുകൾഭാഗം ഖരാവസ്തയിലും അന്തർഭാഗം ദ്രവകാവസ്തയിലും ആണ് സ്ഥിതി ചെയ്യുന്നത്.

* മാൻറിലിൻറെ താഴെയായി കാണപ്പെടുന്ന മണ്ഡലം അകക്കാമ്പ്.

* അകക്കാമ്പ് [Core] നിർമ്മിച്ചിരിക്കുന്നത് നിക്കലും ഇരുമ്പും കൊണ്ടാണ്.

* അകക്കാമ്പിൻറെ വേറൊരു പേരാണ് NIFE എന്നത്.

* ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് ഇരുമ്പ്(Iron). 

No comments:

Post a Comment