Saturday, 15 July 2017

പുസ്തക പരിചയം _ ഞാൻ നുജൂദ്


     
നി ഇപ്പോഴും കന്യകയാണോ''

 10 വയസ്സ് മാത്രം പ്രായമുള്ള ആ കൊച്ചു പെൺകുട്ടിയോട് കോടിതിയിൽ വച്ച് ജഡ്ജി ചോദിച്ചു

''അല്ല രക്തമൊലിക്കുകയുണ്ടായ് ''

അവൾ  മറുപടി പറഞ്ഞു....

അറേബിയയുടെ  തെക്കേ തുമ്പത്തുള്ള ഒരു പ്രദേശം ചെങ്കടലിൻ്റേയും ഇന്ത്യൻമഹാസമുദ്രത്തിൻ്റേയും തിരകൾ ആ തീരത്തെ സദാ നനച്ചുകൊണ്ടിരുന്നു.ഒരായിരം കൊല്ലങ്ങളൾ പഴക്കമുള്ള ചരിത്രകഥകൾ ഉറങ്ങുന്ന നാട്.പൂർവ്വികർ സന്തുഷ്ടമായ അറേബിയ എന്ന പേരിൽ വിളിച്ചിരുന്ന നാട്  ''യമൻ''  അതാണ് ആ നാടിൻ്റെ പേര്.

യമൻ   എന്നും മനസ്സിൽ സ്വപ്നങ്ങൾക്ക് ജന്മം നൽക്കിയിരുന്ന നാട്...

അവിടെ ഒരു കൊച്ചുപെൺകുട്ടി റാണിയും രാജകുമാരിയുമൊന്നുമല്ല. ഒരു സധാരണ പെൺകുട്ടി ഒരുപാട് സഹോദരി സഹോദരൻമാരുള്ള  ഒരു കുട്ടി

ഒളിച്ചു കളിക്കാനും ചോക്ലേറ്റ് തിന്നാനും നിറപകിട്ടുള്ള ചിത്രങ്ങൾ വരയ്ക്കാനും ഇഷ്ടമുള്ള പെണ്ണ്  ''നുജൂദ്''

ഒരിക്കലും കടലുകണ്ടിട്ടില്ലാത്ത നുജൂദിൻ്റെ സ്വപ്നങ്ങളിൽ കടൽ എന്നും നിറഞ്ഞ് നിൽക്കാറുണ്ടായിരുന്നു..സ്വയം ഒരു കടലമയായ് സങ്കൽപ്പിച്ച് തിരകൾക്കിടയിലൂടെ കടലിൻ്റെ ആഴങ്ങളിലേക്ക്  മെല്ലെമെല്ലെ നീന്തിപ്പോകുന്നതായ് സ്വപ്നം കാണാറുണ്ടായിരുന്നു അവൾ..

യമനിലെ ഖർഡ്ജി എന്നഗ്രാമം അതാണ് നുജൂദിൻ്റെ ജന്മസ്ഥലം.
അവിടെയൊരു  താഴ് വര ''വാഡിൽ'' ഒളിച്ചിരിക്കാൻ  വേണ്ടത്ര സൗകര്യമുള്ള പാറക്കല്ലുകളും മരത്തടികളും കാലം സ്വയം കൊത്തിയെടുത്ത ഗുഹകളും പുൽത്തകിടിളുമൊക്കെയുള്ള താഴ് വര  അവിടെയാണ് നുജൂദും കൂട്ടുകാരും കളിച്ചുല്ലസിക്കുന്നത്

വേണ്ടത്ര പുരോഗതിയൊന്നും കെെവരിച്ചിട്ടില്ലാത്ത പ്രദേശം  അവിടെ പെൺകുട്ടികൾ സ്ക്കൂളിൽ പോവുക പതിവില്ല

പതിനാറ് മക്കളെ പ്രസവിച്ചവളാണ് നുജൂദിൻ്റെ ഉമ്മ.
 നിറയെ ആടുകളും പശുവും കോഴിയും  തേനീച്ചകളുമൊക്കെയായ് കച്ചവടം നടത്തിയാണ് ഉപ്പ കുടുബം പോറ്റുന്നത്.

നുജൂദിൻ്റെ ഉപ്പയും ഗർഡ്ജിലെ ഗ്രാമവാസികളും തമ്മിൽ എന്തോ വലിയ തർക്കത്തിൽ ഏർപ്പെടുകയും അവളുടെ കുടുംബത്തിന് കെെവശമുള്ളതെല്ലാം  ഉപേക്ഷിച്ച് അവിടെ നിന്ന് നാടുവിടേണ്ടതായും വന്നു..

അങ്ങനെയവർ യമൻ്റെ തലസ്ഥാന നഗരമായ സനാനയിൽ ഒരു വാടകവീട്ടിൽ താമസമായ്.
ജീവിക്കാൻ വരുമാനമില്ല മക്കളെക്കൊണ്ട് പിച്ചയെടുപ്പിച്ചും തൂപ്പ് ജോലി ചെയ്തും ഉപ്പ കുടുംബം നോക്കി....

 കഷ്ടപ്പാടുകൾക്കിടയിലും അവർ നുജുദിനെ സ്ക്കൂളിൽ ചേർത്തു.തലസ്ഥാനനഗരിയിൽ പെൺക്കുട്ടികളും സ്ക്കൂളിൽ പോകാറുണ്ട്.

''മലക് ''നുജൂദിൻ്റെ പുതിയ കുട്ടുകാരി സ്ക്കുളിൽ നിന്നും പരിചയപ്പെട്ടതാണവർ

കടലുകണ്ട കൂട്ടുകാരി തിരമാലകൾക്ക് നീലനിറമാണെന്നും കടൽ വെള്ളത്തിന് ഉപ്പ് രസമാണെന്നും മണലിൻ്റെ നിറം മഞ്ഞയാണെന്നും നുജൂദിന് ആദ്യമായ് പറഞ്ഞു കൊടുത്തത് അവളായിരുന്നു..

 സ്വന്തമായ് നീന്തൽ വസ്ത്രമുള്ള മലകിനോട് നുജൂദിന് ആരാധനയായിരുന്നു..

അങ്ങനെയിരിക്കെ ഒരു ദിവസം ഉപ്പ നുജൂദിനോട് പറഞ്ഞു ''

ഒരു സന്തോഷവാർത്തയണ്ട് നി വിവാഹിതയാവാൻ പോവുകയാണ്''

എന്താണ് വിവാഹം അവൾക്ക് വലിയ ധാരണയില്ല ..

അത് വലിയൊരു ആഘോഷമാണ്,ധാരാളം സമ്മാനങ്ങൾ, ചോക്ലേറ്റുകൾ,പുതിയ ഉടുപ്പുകൾ ,കുറേപേർ ചേർന്ന് ഭംഗിയായ് മുടി ഒരുക്കിതരുന്നു, കയ്യിൽ മെെലാഞ്ചി അണിയിക്കുന്നു..എന്ത് രസമാണ്  കേട്ടപ്പോൾ ആദ്യം അവൾക്ക് സന്തോഷമായിരുന്നു...
പിന്നീടാണ് അവൾക്കതിൻ്റെ ഭീകരത മനസ്സിലായത്  ഉപ്പയേയും ഉമ്മയേയും വിട്ട് വെറൊരു സ്ഥലത്ത് കൂട്ടുകാരാരുമില്ലാതെ സ്ക്കൂളിൽ പോകാതെ മലകിനെ കുടാതെ  ഇല്ല എനിക്കിഷ്ടമല്ല എനിക്കതിനുള്ള സമയമായിട്ടില്ല അവൾ കരഞ്ഞു ഉമ്മയോടും ചേച്ചിയോടും സങ്കടം പറഞ്ഞു ....

ചേച്ചിയും ഉമ്മയുമൊക്കെ ഉപ്പയോട് അവൾക്ക് വേണ്ടി വാദിച്ചു .... പക്ഷേ ഉപ്പയുടെ തീരുമാനം ഉറച്ചതായിരുന്നു..ഈ നരകത്തിൽ നിന്ന് അവളെങ്കിലും ഒന്ന് രക്ഷപ്പെടട്ടേ .. ഋതുമതിയായ് ഒരു വർഷം കഴിയും വരെ നുജൂദിനെ അവൻ തൊടില്ലെന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്.ഉപ്പയുടെ ന്യായം പലതായിരുന്നു.ഒരു വയറെങ്കിലും കുറഞ്ഞ് കിട്ടുമല്ലോ എന്ന നിലപാട്...

ഒടുവിൽ അതു തന്നെ സംഭവിച്ചു  നുജൂദിൻ്റെ വിവാഹം.അവൾ അവസാനമായ് മലകിനെ കണ്ട് യാത്ര പറയുന്ന രംഗം ശ്രദ്ധിക്കുക.

മലകിനെ കെട്ടിപിടിച്ചുകൊണ്ട് അവൾ പറഞ്ഞു
'' മലക് തീർച്ചയായും ഒരു ദിവസം തിരിച്ചുവരും''
അതേ നുജൂദ്   വരണം അന്ന് നമ്മുക്കൊരുമിച്ച് കടൽത്തീരത്ത് പോകണം

 അങ്ങനെ ആ ചെറു പ്രായത്തിൽ അവളുടെ വിവാഹം നടന്നു. ഒരു കച്ചവടക്കാരനുമായിട്ടായിരുന്നു വിവാഹം.

 അവൾ ഒരുപാട് ദൂരെയുള്ള ഭർതൃവീട്ടിലേക്ക് ആനയിക്കപ്പെട്ടു.

ആദ്യരാത്രിയിൽ തന്നെ അയാൾ അവളുടെ തൻ്റെ രതിവെെകൃതങ്ങൾ മുഴുവനും വരച്ച് കാട്ടി..

ഇയാൾ എന്തിനാണ് എൻ്റെ ഉടുപ്പുകൾ  അഴിച്ചുമാറ്റുന്നത്  പുകയിലമണക്കുന്ന ചുണ്ടാൽ എന്തിനാണ് ഇയാൾ എന്നെ ഉമ്മവെക്കുന്നത് നുജൂദ് എതിർത്തു. അയാളെ തള്ളിമാറ്റാൻ ശ്രമിച്ചു.രക്ഷിക്കണേ എന്ന് നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി ആ വീട്ടിലെ തുറന്ന് കിടക്കുന്ന എല്ലാമുറിയിലൂടേയും അവൾ നിലവിളിച്ചുകൊണ്ട് ഒാടി ആരും അവളുടെ രക്ഷയ്ക്കെത്തിയില്ല  എവിടേക്കാണ് ഒാടേണ്ടത് ഒരു പിടിയുമില്ല. ഒടുവിൽ വീടിന് പുറത്ത് വച്ച് അയാൾ അവളെ കീഴ്പ്പെടുത്തി .വലിച്ചിഴച്ച് വീണ്ടും മുറിയിലേക്ക് കൊണ്ടുപോയ് അമ്മേയെന്നും അമ്മായ് എന്നുമൊക്കെ അവൾ ഉച്ചത്തിൽ നിലവിളിച്ചു....അവസാനം   ആ പിഞ്ചു പെൺകുട്ടിയുടെ ബോധം പോകുന്നത് വളരെ അയാൾ അവളെ നിഷ്ക്കരുണം ബലാൽക്കാരം ചെയ്തു.

രാവിലെ ആരോ തട്ടി  വിളിച്ചാണ് അവൾ ഉറക്കമുണർന്നത്.ഭർത്താവിൻ്റെ അമ്മ അവർക്കു പിറകിലായ് ഭർതൃസഹോദരൻ്റെ ഭാര്യ.

അവൾ പൂർണ്ണ നഗ്നയായിരുന്നു.മെത്തയിൽ പുരണ്ടിരിക്കുന്ന  രക്തം പരിശോധിച്ച് അവർ അവൾക്ക് അഭിനന്ദനങ്ങൾ   അറിയിച്ചു. ശേഷം അവർ അവളെ അതേ നഗ്നതയോടെ കോരിയെടുത്ത് കുളിമുറിയിൽ കൊണ്ടു പോയ് കുളിപ്പിച്ച് നല്ല വസ്ത്രങ്ങളണിയിച്ചു .

പകൽ സമയങ്ങളിൽ അവൾ വെറുതേ വീടിൻ്റെ ഏതെങ്കിലും മൂലയിൽ ചടഞ്ഞിരിക്കും പുറത്ത് കടക്കാൻ നിർവ്വാഹമില്ല ...

 രാത്രിയായാൽ എന്നും അവളുടെ അവസ്ഥ അതുതന്നെയായിരുന്നു.നിലവിളിയും തല്ലും ഇറങ്ങിയോടലും ഒടുവിൽ ബോധം പോകുവരെയുള്ള പീഡനവും...

ഓർക്കുന്നില്ലേ...ആയിഷയിൽ വയലാർ പാടിയത്...

''വിടനാം ഭർത്താവിൻ
മാംസദാഹത്തിൻ കത്തിപ്പടരും
വികാരങ്ങളവളെക്കശക്കവേ
നാലു വർഷങ്ങൾക്കുള്ളിൽ ചതഞ്ഞ കൊന്തയായത്തീർന്നു
ശാലീന ലളിതമാം സൗന്ദര്യ സാക്ഷാത്ക്കാരം''

നുജൂദും ആയിഷയും...

എങ്ങനെയാണ് രക്ഷപ്പെടുക ഒരു വഴിയും കാണുന്നില്ല എങ്ങനെയെങ്കിലും ഒന്ന് വീട്ടിൽ ചെല്ലാൻ പറ്റിയിരുന്നെങ്കിൽ ഉപ്പയോടും ഉമ്മയോടും തൻ്റെ ദുരിതങ്ങൾ പറഞ്ഞ് ഇവിടെ നിന്നും രക്ഷപ്പെടാമായിരുന്നു.പക്ഷേ വീട്ടിലേക്ക് പോകാനുള്ള അനുവാദം അയാൾ തരുന്നില്ല.
അവൾ എന്നും വീട്ടിൽ പോകണമെന്ന് പറഞ്ഞ് കരയും ഭർത്താവിനോടും അയാളുടെ അമ്മയോടുമെല്ലാം കാലുപിടിച്ചപേക്ഷിക്കും...

 ഒടുവിൽ  സഹികെട്ട് കുറച്ച് ദിവസം മാത്രം എന്ന നിബന്ധനയിൽ  അയാൾ അവളെ വീട്ടിൽ കൊണ്ടുവിട്ടു.

അവൾക്കാശ്വാസമായ് ഇല്ല തൻ്റെ രക്ഷിതാക്കൾ ഇനി തന്നെ അങ്ങോട്ട് തിരിച്ചയക്കില്ല അവിടെ നടന്നതെല്ലാം ഞാൻ അവരോട് പറയും. അവൾ സന്തോഷിച്ചു.

പക്ഷേ ഉപ്പയും ഉമ്മയും അവളെ നിരാശപ്പെടുത്തി.ഇനി മുതൽ നി അയാൾ പറഞ്ഞതനുസരിച്ച് ജീവിക്കണം നി അയാളുടെ ഭാര്യയാണ്.ഭാര്യയ്ക്ക് ഒരു പാട് ഉത്തരവാദിത്വങ്ങളൊക്കെയുണ്ട്. നമ്മുടെ കുടുംബത്തിൻ്റെ അഭിമാനം നീ തകർക്കരുത്...അവർ പറഞ്ഞതൊന്നും അവൾക്ക് മനസ്സിലായില്ല.

അന്നാദ്യമായ് അവൾക്ക് ഉപ്പയോടും ഉമ്മയോടും ദേഷ്യം തോന്നി...

ഇല്ല ഞാൻ ഇനി ആ നരകത്തിലേക്ക് പോകില്ല.എങ്ങനെ രക്ഷപ്പെടും ആകെയുള്ള ആശ്രയവും കെെവിട്ടുപോയിരിക്കുന്നു..
ഒടുവിൽ ഉപ്പയുടെ രണ്ടാം ഭാര്യയായ സ്ത്രി അവൾക്ക് മാർഗ്ഗം പറഞ്ഞുകൊടുത്തു..കോടതിയിൽ പോവുക ജഡ്ജിയെ കണ്ട് വിവാഹമോചനം വേണമെന്ന് ആവിശ്യപ്പെടുക..

അവർക്കുമാത്രമേ  ഇനി നിന്നെ രക്ഷിക്കാൻ പറ്റു....

ആ സ്ത്രി കുറച്ച് കാശും അവൾക്കുകൊടുത്തു.

അവൾ തീരുമാനിച്ചു.എൻ്റെ കാര്യം ഞാൻ തന്നെ നോക്കണം. കോടതിയിൽ പോവുക തന്നെ  .എവിടെയാണ് കോടതി  ?
എങ്ങനെ ഞാൻ ഒറ്റയ്ക്ക് അവിടെയെത്തും?
പ്രതിസന്ധികൾ കുറേയുണ്ട്. പക്ഷേ പോവാതെ പറ്റില്ല ഇനി ഒരിക്കൽക്കൂടി ഭർതൃഗൃഹത്തിലേക്ക് പോകാൻ വയ്യ.

പിറ്റേ ദിവസം രാവിലെ ഉമ്മ കടയിൽ പോയ് റൊട്ടി വാങ്ങിവരാൻ ആവിശ്യപ്പെട്ടപ്പോൾ അവൾ സന്തോഷിച്ചു.ഇതാ അവസരം വന്നെത്തിയിരിക്കുന്നു. കയ്യിലുണ്ടായിരുന്നതും ഉമ്മ റൊട്ടിവാങ്ങാൻ തന്നതുമായ കശുമായ് അവൾ ഇറങ്ങി.

ആരും തന്നെ തിരിച്ചറിയരുത് പിടിക്കപ്പെട്ടാൽ ഇനിയൊരവസരമില്ല. അവൾ മുഖം മറച്ചു. കണ്ണുകൾ മാത്രം പുറത്ത് കാണുന്ന രീതിയിൽ നടന്നു.ഒരിക്കലും ധരിക്കാൻ ഇഷ്ടപെടാതിരുന്ന നിക്കാബ് അവൾക്ക് തുണയായ്...

ഒരു ബസ്സിൽ കയറി അവൾ നഗരത്തിലെത്തി.

 ഇനി കോടതി

 എവിടെയാണ് കോടതി ഒരു രൂപവുമില്ല അവസാനം അതുവഴി വന്ന ഒരു ടാക്സിക്ക് കെെകാണിച്ച് കോടതിയിൽ പോകണം എന്നവൾ പറഞ്ഞു. ആ ദൗത്യം വിജയ്ച്ചു അയാൾ അവളെ കോടതിയിൽ ഇറക്കിവിട്ടു.

അവൾക്ക് തലചുറ്റുന്നതു പോലെതോന്നി  ഇത്രയധികം ജനങ്ങളുടെ ഇടയിൽ നിന്ന് എങ്ങനെയാണ് ഞാൻ ജഡ്ജിയെ കണ്ടുപിടിക്കുക.എല്ലാവരും തിരക്കിലാണ് മണിക്കൂറുകളോളം അവൾ അവിടെ ഒരു രൂപവുമില്ലാതെ ചിലവഴിച്ചു.ആരോടാണ് ചോദിക്കുക.

അവിടേയും ഒരു സ്ത്രി അവൾക്ക് സഹായവുമായ് എത്തി. അവർ അവൾക്ക് ജഡ്ജിയെ കാണിച്ചുകൊടുത്തു....

അവിടെ വച്ച് ആ കോടതിയിൽ അവൾ ജഡ്ജിയോട്  പറഞ്ഞു

''എനിക്ക് വിവാഹമോചനം വേണം''

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച വാചകം കേവലം 10 വയസ്സുമാത്രം പ്രായമുള്ള ഒരു പെൺകുട്ടി യമൻ്റെ മാത്രമല്ല ലോക ചരിത്രത്തിൻ്റെ തന്നെ ഭാഗമായ് മാറാൻ പോകുന്നതിൻ്റെ നാന്ദി കുറിക്കലായിരുന്നു അവിടെ നടന്നത്...

അവിടെ കൂടിയിരുന്നവരിൽ പലരും ഞെട്ടി.ചെറിയ കുട്ടികളെ കല്ല്യാണം  കഴിപ്പിക്കുക എന്നത് യമനിൽ വിരളമല്ലെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആവിശ്യവുമായ് ഒരു പെൺകുട്ടി കോടതിയെ സമീപിക്കുന്നത്..

താൻ അനുഭവിച്ച ക്രൂരകൃത്യങ്ങൾ പീഡനങ്ങൾ ഓരോന്നായ്  അവൾ ജഡ്ജിയോട് തുറന്നുപറഞ്ഞു.
രക്തമൊലിക്കുകയുണ്ടായ് എന്നുവരെ...

അവിടെ  മനുഷ്യസ്നേഹികളായ ചിലരുണ്ടായിരുന്നു.. കുറേപേർ അവളെ സഹായിക്കാൻ മുന്നോട്ടു വന്നു..

''ഷാദ''യമനിലെ വളരെ പ്രശസ്തയായ ഒരു വക്കീൽ  അവർ നുജൂദിൻ്റെ കേസ്
ഏറ്റെടുത്തു  കേസ് കഴിയുന്നതു വരെ സ്വന്തം മകളേപ്പോലെ കണ്ട് വീട്ടിൽ താമസിപ്പിക്കാനും തയ്യാറായ് അവർ...

നുജൂദിൻ്റെ ഉപ്പയും ഭർത്താവും എല്ലാവരും വിചാരണ ചെയ്യപ്പെടുന്നു. വളരെ സങ്കീർണ്ണമായ വാദപ്രതിവാദങ്ങൾക്കു ശേഷം  കോടതി അവളെ വിവാഹമോചിതയായ് പ്രഖ്യാപിച്ചു..

ഇതിനിടെ തന്നെ അവൾ വളരെയതികം വാർത്താപ്രാധാനം നേടിയിരുന്നു.പല രാജ്യത്ത് നിന്നും അവൾക്ക് സമ്മാനങ്ങളും സഹായങ്ങളും വന്നു ചേർന്നു.
 കേസ് ജയിച്ച് ഷാദയുടെ കെെയ്യും പിടിച്ച് കോടതിക്ക് പുറത്തേക്ക് വരുന്ന അവൾക്കുമുന്നിൽ പത്രക്കാരും ചാനലുകാരും തിരക്കുകൂട്ടി ഫ്ലാഷ്ല് ലെെറ്റുകൾ മിന്നിമറിഞ്ഞു..ആരോ അവൾക്ക് വലിയ തുക സമ്മാനമായ് കൊടുത്തു....

അവൾ ഷാദയോട് പറഞ്ഞു

''ഷാദ അമ്മായ് ''
എന്തുവേണം നുജൂദ് ?
എനിക്ക് കുറച്ച് പുതിയ കളിപ്പാട്ടങ്ങൾ വേണം...ചോക്ലേറ്റും കേക്കും തിന്നാനും മോഹമുണ്ട്...

യമനിലെ നിയമങ്ങൾ മാറി വിവാഹ പ്രയം ഉയർത്തി.നുജൂദ് ഇപ്പോൾ അവളുടെ വീട്ടിലാണ്  കുടുംബത്തോടൊപ്പം.

വീടിൻ്റെ പൂമുഖത്തളത്തിൽ മുട്ടുമടക്കി കുമ്പിട്ടിരുന്ന്  എന്നും അവൾ എന്നും ഒരു ചിത്രം തന്നെ വരയ്ക്കുന്നു.
ധാരാളം ജനാലകളുള്ള നിറപ്പകിട്ടാർന്നൊരു കെട്ടിടം.ഒരു ദിവസം അവളെകാണാൻ ചെന്ന നോവലിസ്റ്റ് അവളോട് ചോദിച്ചു
ഇത് വീടോ, സ്ക്കൂളോ അതോ ഹോസ്റ്റലോ ?

''ഇതൊരു വീടാണ് സന്തോഷത്തിൻ്റെ വീട്''

 തെളിഞ്ഞ് ചിരിച്ചുകൊണ്ടവൾ മറുപടി പറഞ്ഞു

  ''ഈ വീട് നിറയെ സന്തോഷമുള്ള കൊച്ച് പെൺകുട്ടികളാണ്''

No comments:

Post a Comment