ശ്രീനാരായണഗുരു
ചെറിയ വാക്കുകളിൽ വലിയ സന്ദേശം നൽകിയ ഗുരു, അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ കാലോചിതമായരീതിയിൽ ഭാവിയെ മുന്നിൽ കണ്ടു നേതൃത്വംനൽകിയ നായകൻ,വിദ്യയാണ് ധനം എന്ന് പറയുകയും പഠിപ്പിക്കുകയും ഇന്നെത്തെസാക്ഷരകേരളത്തിന് അടിത്തറയിട്ട ഗുരു, ഒരു ജാതി ഒരു മതം ഒരു ദൈവമാണ് മനുഷ്യനാവശ്യം എന്ന് ലോകത്തിന് മനസ്സിലാക്കികൊടുത്ത മഹാൻ,
ശ്രീനാരയണ ഗുരുവിനെ ഗുരുദേവനാക്കാതെ, ചില്ലുക്കൂട്ടിൽ പ്രതിഷ്ഠിച്ച് പൂജിക്കാതെ, ഗുരു നൽകിയ സന്ദേശങ്ങൾ പഠിപ്പിച്ച് പ്രാവർത്തിക്കമാക്കുകയും വരും തലമുറയെ ഗുരുവിനെ കൂടുതൽ അറിയാൻ സഹായിക്കുകയുമാണ് ചെയ്യേണ്ടത്.
പാശ്ചാത്യർ ഗുരു സന്ദേശങ്ങളിൽ കൂടുതൽ ആകൃഷ്ടരാകുന്ന ഈ സമയത്ത് സമകാനീന രാഷട്രിയത്തിൽ ഏറ്റവും പ്രയോഗിക മായ ഗുരു സന്ദേങ്ങൾ പ്രചരിപ്പിക്കേണ്ട പിൻ തലമുറ ഇന്ന് ഗുരുവിൽ നിന്നും ഗുരു സന്ദേശങ്ങളിൽ നിന്നും മാറി പിൻതിരിഞ്ഞു സഞ്ചരിക്കുന്നതുപോലെ തോന്നുന്നു.
ഗുരുദേവനെയല്ല ജാതി മത ചിന്തകൾക്കതീധമായി മനിഷ്യ ഹൃദയങ്ങളെ തൊട്ടറിഞ്ഞ മഹാഗുരുവായ ശ്രീനാരയണനെയാണ് ഇന്നെത്തെ ലോകത്തിനാവശ്യം.
No comments:
Post a Comment