മയ്യഴിയുടെ സ്വന്തം കഥാകാരൻ അദ്ധേഹത്തിന്റെ ഭാവനയിൽ മയ്യഴിയെ വളരെ ഭംഗിയായി വരച്ചിട്ടു . ഒരു നനുത്ത വേദനയോടെ വായന അവസാനിപ്പിച്ചിട്ടും ആ തീരത്തുനിന്ന് മടങ്ങാൻ മനസ്സനുവദിക്കാത്ത പോലെ തോന്നി. അക്ഷരങ്ങളാൽ തീര്ക്കുന്ന ആഖ്യാനത്തിന് ആകര്ഷണം എന്ന അലങ്കാരം കൂടി ചേർത്ത് നമ്മളെ മയ്യഴിയോടു ചേർത്ത് നിരത്തുന്ന എഴുത്തിലെ മാന്ത്രികത . കഥാപാത്ര വർണനയിൽ ആണ് മികവു എന്നുതോന്നി ചിലപ്പോളൊക്കെ ,അത്രയ്ക്ക് ആഴത്തിൽ കഥാപാത്രങ്ങൾ കയറിക്കൂടി മനസ്സിൽ. ദാസനും ചന്ദ്രികയും മാത്രമല്ല , അതിലും ഉപരിയായി കുറുമ്പി യമ്മയും , ലെസ്ലി സായ്‌വും , പിന്നെ ഒരു വേദന ആയി ഗസ്തോനും . വീണ്ടും ഒരിക്കൽ കൂടി വായിക്കാവുന്ന വരികൾ എന്ന് പറഞ്ഞു മാത്രം മാറ്റി വയ്ക്കുകയല്ല , ഇടയ്ക്കു ചെന്നിരിക്കണം മയ്യഴിയുടെ തീരത്ത്
Sunday, 19 February 2017
Wednesday, 8 February 2017
ഇനി ഞാൻ ഉറങ്ങട്ടെ..- പുസ്തകപരിചയം
മഹാഭാരത കഥ ഒരു ഉത്ക്രഷ്ട സാഹിത്യ കൃതിയാണ്. കൗരവപാണ്ഡവ വീരന്മാരിലെ പല പ്രമുഖരെയും നായകരാക്കി പല പ്രമുഖരും മനോഹരമായ രചനകളും മറ്റ് കലാസൃഷ്ടികളും തീർത്തിട്ടുണ്ട്. എന്തിന് സിനിമക്ക് പോലും പശ്ചാത്തലമായിട്ടുണ്ട്. ഞാൻ പറഞ്ഞ് വരുന്നത് പുരാണ സിനിമ എന്ന പേരു ചൊല്ലി വിളിക്കുന്ന വിരസമായ വിഭാഗത്തെയല്ല. കൗന്തേയനായ കർണ്ണൻ അത്തരത്തിലൊരു ജ്വലിച്ച് നില്ക്കുന്ന കഥാപാത്രമാണ്. കുരുക്ഷേത്ര യുദ്ധത്തെ അവന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നത് ധർമ്മാധർമ്മ ചിന്തകൾക്ക് മറ്റൊരു മാനം തരും. അത്തരത്തിൽ ഒരു ചിന്ത എനിക്ക് തോന്നിയത് തമിഴിലെ പ്രശസ്ത സംവിധായകനായ മണി രത്നത്തിന്റെ “തലപതി” കണ്ട ശേഷമാണ്. മമ്മുട്ടിയും രജനീകാന്തും ശോഭനയും ശ്രീവിധ്യയുമെല്ലാം തകർത്തഭിനയിച്ച ആ സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ഇളയരാജയും ഗാനങ്ങളാലപിച്ചവരും ആ അനുഭവത്തിന്റെ മാറ്റ് കൂട്ടി.
കർണ്ണന്റെ കാഴ്ചപ്പാടിൽ നിന്ന് കാണ്‌വാനുള്ള എന്റെ അന്യോഷണമാണ് പി. കെ ബാലകൃഷ്ണന്റെ “ഇനി ഞാൻ ഉറങ്ങട്ടെ ” എന്ന ഉത്ക്രഷ്ടമായ കൃതിയെ എന്റെ വിഷ് ലിസ്റ്റിലെത്തിച്ചത്. ലളിതവും മനോഹരവുമായ ആഖ്യാന ശൈലിയിലൂടെ കൗരവ പക്ഷത്തെ മുൻനിറുത്തി, അവരുടെ യുദ്ധസന്നാഹങ്ങളും ചേതനകളും മനോവിചാരങ്ങളും എന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞു. വാക്ക് പാലിക്കുന്ന കർണ്ണൻ, ദാന ധർമ്മിയായ കർണ്ണൻ, ഉദാരമതിയായ കർണ്ണൻ തുടങ്ങിയ ചിന്തകൾക്ക് ചിറക് മുളക്കുമെന്നതിൽ സംശയം വേണ്ട. കവചകുണ്ഠലങ്ങൾ ഐരാവതവാഹനന്, തന്റെ നാശമുറപ്പിച്ച് കൊണ്ട് ചോദിക്കുമ്പോൾപ്പോലും നല്കുന്ന കർണ്ണൻ എന്ന വ്യക്തിയെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ഈ കൃതി കഥാപാത്രങ്ങളെ അമാനുഷിക വീരന്മാരെന്നതിനു പകരം മാനുഷികമായി നോക്കിക്കാണുന്നു. മഹാഭാരതമെന്ന ഇതിഹാസത്തെ നോവലിലേക്ക് പറിച്ച് നടുമ്പോളുണ്ടാകാനിടയുള്ള അപചയങ്ങളൊന്നുമിതിൽ വന്ന് ഭവിച്ചിട്ടില്ല. എം ടിയുടെ രണ്ടാമൂഴത്തെക്കാളും ഇത് മികച്ച് നില്ക്കുന്നു എന്നാണെനിക്ക് തോന്നുന്നത്. അത് കഥാപാത്ര വിന്യാസത്തിലാണേങ്കിലും ശൈലിയിലാണെങ്കിലും ഉദ്ദീപിക്കുന്ന ചിന്തകളുടെ കാര്യത്തിലാണെങ്കിലും. അതിഭാവുകത്വമൊന്നും കലരാതെ എഴുത്തുകാരൻ വിന്യസിച്ചിട്ടുണ്ട്.
74ൽ സഹിത്യ അക്കാദമി പുരസ്കാരവും 78ൽ വയലാർ രാമവർമ്മ പുരസ്കാരവും ഏറ്റ് വാങ്ങിയ ഈ കൃതി ഉത്കൃഷ്ടവും മരിക്കുന്നതിനു മുൻപ് തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മലയാള നോവലുമാണ്. നിത്യജീവിതത്തിൽ കടന്നു വരാത്ത ഒട്ടനവധി വാക്കുകളുടെ ബാഹുല്യം കൊണ്ട് വായന ഇടയ്ക്ക് മുറിയുമെങ്കിലും അദ്വിതീയമായ ഒരു വായനാനുഭവം തന്ന കൃതിയാണിത്. കർണ്ണന്റെ ജീവിതം എന്ന് അറിയപ്പെടുമെങ്കിലും ഇത് ദ്രൗപതിയുടെ വേദനയുടെ കഥ കൂടിയാണ്. ഭാരതീയ ഇതിഹാസങ്ങൾക്ക് പുതിയ ഭാഷ്യങ്ങൾ ചമയ്ക്കപ്പെടുന്ന ഈ കാലഘട്ടത്തിനും പതിറ്റാണ്ടുകൾ മുൻപ് എഴുതപ്പെട്ട ഈ കൃതിയുടെ പ്രൗഡി പ്രശംസനീയമാണ് . മഹാഭാരതത്തെ ആധാരമാക്കി മലയാളത്തിൽ രചിക്കപ്പെട്ട രണ്ട് നോവലുകൾ - "രണ്ടാമൂഴ"വും "ഇനി ഞാൻ ഉറങ്ങട്ടെ"യും, കർണ്ണാർജ്ജുനന്മാരെപ്പോലെ സമാസമം വിളങ്ങും അനുവാചക ഹൃദയങ്ങളിൽ.

രണ്ടാമൂഴം.- പുസ്തകപരിചയം
തകരുന്ന തറവാടുകളുടെ തേങ്ങലുകളുടെയും ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെടുന്ന മനുഷ്യൻറെ നെടുവീർപ്പുകളുടെയും എക്കാലത്തേയും മികച്ച കാഥികനാണ് മലയാളത്തിൻറെ പ്രിയപ്പെട്ട എം .ടി. അദ്ദേഹത്തിൻറെ മാസ്റ്റർപീസ് എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന രണ്ടാമൂഴവും ഒരു തറവാടിൻറെ തകർച്ചയുടെ കഥയാണ്- ദശാബ്ദങ്ങൾ നീണ്ട കുടുംബകലഹം തകർക്കുന്ന കുരുവംശം എന്ന തറവാടിൻറെ കഥ.ആ കഥ പറയാൻ അദ്ദേഹം തിരഞ്ഞെടുകുന്നതാകട്ടെ ആത്മനൊമ്പരങ്ങൾ ഉള്ളിലൊതുക്കുന്ന ഭീമൻ എന്ന യോദ്ധാവിനെയും.
“സൂതരെ, മാഗതരെ, അതുകൊണ്ട് കുരുവംശത്തിൻറെ ഗാഥകൾ നമ്മുക്കിനിയും പാടാം. കുരുവിനെയും കുരുപുത്രൻ പ്രതീപനെയും വാഴ്ത്താം." - ഈ വാക്കുകളാൽ തന്നെത്തന്നെ ഒരു സൂതനായി അവരോധിച്ചു കൊണ്ടാണ് എം ടി കഥ ആരംഭിക്കുന്നത്. എന്നാൽ ആദ്യ ആദ്ധ്യായത്തിന് ശേഷം കേന്ദ്ര കഥാപാത്രത്തിൻറെ അന്തസഘർഷങ്ങൾ അവതരിപ്പിക്കാൻ ഒരുപക്ഷെ ഏറ്റവും ഉതകുന്ന FirstPerson-ൽ ഉള്ള ആഖ്യാന രീതിയിലേക്ക് കഥ വഴിമാറുന്നു. പിന്നിടങ്ങോട്ട് കഥാഖ്യാതാവ് ഭീമൻ തന്നെയാണ്.
വായു പുത്രനെന്നു പുകൾപ്പെറ്റ് പാണ്ഡുപുത്രനെന്ന മേൽവിലാസത്തിൽ അഞ്ച് വയസ്സായ ഒരുണ്ണി ഹസ്തിനപുര രാജധാനിയിൽ എത്തുമ്പോഴേക്കും സംഭവിക്കാനിരിക്കുന്ന മഹായുദ്ധത്തിൻറെ കഥകൾ അവന് ഒരു കൂട്ടം ശത്രുക്കളെ നേടികൊടുത്തിരുന്നു .തുടർന്ന് കൊണ്ടും കൊടുത്തും വളരുന്ന ബാല്യം ,ഷണ്ഡൻപാണ്ഡുവിൻറെ മകൻ എന്ന വ്യക്തിത്വപ്രതിസന്ധി അനുഭവിക്കുന്ന കൌമാരം, ശക്തനായി മാറുന്ന യൗവനം,മഹാ യുദ്ധം ജയിക്കുന്ന മധ്യവയസ്സ് , കാടു കയറുന്ന വാർദ്ധക്യം - എല്ലാം വാക്കുകളാലുള്ള ഒരു മായാജാലം പോലെ വായനക്കാരന് മുന്നിൽ ഇതൾ വിരിയുന്നു .എന്നാൽ രണ്ടാമൂഴം വടക്കെന്നോ നടന്ന മറ്റൊരു വീരഗാഥ അല്ല;അത് നാമോരുരുത്തരുടെയും കഥയാണ് . വിശ്വസവഞ്ചനയുടെ പ്രമാണകോടികളും അപമാനിക്കപെടുന്ന ദ്യൂതസഭകളും കഷ്ടതകളുടെ അജ്ഞാതവാസവും ജയിക്കേണ്ട കുരുക്ഷേത്രങ്ങളും ഏവരുടെയും ജീവിതത്തിൽ തീവ്രതയുടെ ഏറ്റകുറച്ചിലുകളോടെ കടന്നു വരുന്നു .
രണ്ടാമൂഴത്തിൻറെ ഏറ്റവും മഹത്തായ വിജയം അത് വായനക്കാരനെ ചിന്തിക്കാൻ പ്രോഹത്സാഹിപ്പിക്കുന്നു എന്നിടത്താണ്. ആസ്വാദക മനസ്സുകകളെ ഉദ്ദീപിപ്പിക്കുകയും മനസാക്ഷിക്ക് നേരെ ചോദ്യങ്ങൾ എറിയുകയും ചെയുന്ന കഥാസന്ദർഭങ്ങൾ നോവലിൽ ഉടനീളം കാണാം. സവർണ അധീശത്വം നില നിന്നിരുന്ന ഒരു സമൂഹത്തിലെ ജീർണതയുടെ അനുരണനങ്ങൾ ഏകലവ്യനിലും, അരക്കില്ലത്തിൽ വെന്തു മരിക്കുന്ന കാട്ടാളരിലും, ഖാണ്ഡവ ദഹനത്തിൽ കുടിയിറക്കപ്പെടുന്ന നാഗന്മാരിലും, കുരുതി കൊടുക്കപ്പെടുന്ന ഘടോൽക്കച്ചനിലും തെളിഞ്ഞു വരുന്നു . ഗാന്ധരിയുടെയും കുന്തിയുടെയും ദ്രൗപദിയുടെയും വാക്കുകളിലൂടെ, ഹിഡിംബിയുടെയും ബലനന്ധരയുടെയും ജീവിതത്തിലൂടെ ആർഷഭാരത സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന തിരസ്കരണത്തിൻറെ മുഖം അനാവൃതം ആകുന്നു.എന്നാൽ പാഥേയപൊതികളും പണയപ്പണ്ടങ്ങളും സർവംസഹകളും മാത്രമായിരുന്നില്ല കുരുവംശത്തിലെ സ്ത്രീകളെന്നും ഭരതവംശത്തിൻറെ ചരിത്രത്തിലെ നിർണായക വഴിതിരുവുകൾക്ക് പിന്നിൽ പ്രവർത്തിച്ച അദൃശ്യകരങ്ങൾ അവുരുടേതായിരുന്നു എന്നും കഥയിൽ പലപ്പോഴായി കുന്തിയിലൂടെയും ദ്രൗപദിയിലുടെയും വരച്ചു കാണിക്കപെടുന്നു.
ചിലപോഴെങ്കിലും ഭീമനെ ന്യയീകരിക്കുന്നതിനായി എം ടി മഹാഭാരതത്തോട് നീതി പുലർത്താത്തതായി തോന്നാം.എന്നാൽ വാക്കുകളുടെ മാസ്മരികതയാലും വാദഗതികളുടെ ശക്തി കൊണ്ടും എം ടി സ്വയം പ്രതിരോധിക്കുന്നു. കാലങ്ങളായി മലയാളിയുടെ മനസ്സിലുണ്ടായിരുന്ന ചന്തുവിൻറെ പ്രതിച്ഛായ മാറ്റി വരച്ച കഥാകൃത്തിന് ഭീമനെ ന്യായികരിക്കാൻ അധികമൊന്നും പ്രയത്നിക്കേണ്ടി വന്നിട്ടില്ല. മൂലകഥയിൽ നിന്ന് വ്യതിചലിക്കുന്നിടത്ത് പുരാണ കഥകളിലെ ദിവ്യത്വത്തിൻറെ ചട്ടക്കൂടുകളെ ഉടച്ചു വാർക്കുന്ന demythologization, യാഥാർത്ഥ്യം ദുരന്തമായി വെളിപ്പെടുന്ന anagnorisis എന്നീ രചനാസാങ്കേതങ്ങൾ സമർത്ഥമായി തന്നെ എം ടി ഉപയോഗിച്ചിരിക്കുന്നു.
നോവലിന് അനുബന്ധം ആയി എഴുതിയ ഫലശ്രുതിയിൽ "പിന്നിട് വരുന്നവർക്കായി" വ്യാസൻ വിട്ടു വച്ച അർത്ഥ പൂർണ്ണമായ നിശബ്ദതകൾ ആണ് താൻ പൂരിപ്പിക്കാൻ ശ്രമിച്ചത് എന്ന് പറയുന്നു കഥാകൃത്ത്. രണ്ടാമൂഴം വായിച്ചു കഴിയുന്ന അനുവചകൻ ആഗ്രഹിച്ച് പോകുന്നു - എം ടി യെ പോലെ പിന്നിട് വരുന്നവർ ഉണ്ടാകട്ടെ എന്ന്..."കുരുവംശത്തിൻറെ ഗാഥകൾ" അവരിനിയും പാടട്ടെ എന്ന്.......

ആടുജീവിതം - പുസ്തകപരിചയം
"നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് "
ഈ നോവല്‍ വായിക്കുമ്പോള്‍ ഒരിക്കലും ഇതൊരു കഥ ആയി തോന്നിയതെ ഇല്ല. കണ്മുമ്പില്‍ ഒരു ജീവിതം തന്നെ കാണുക ആയിരുന്നു. നിസാര കാര്യങ്ങള്‍ക്കു പോലും പരാതിയും പരിഭവവും പറഞ്ഞു നടക്കുന്ന നമ്മളില്‍ പലര്‍ക്കും നജീബ്ഇന്റെ ജീവിതം ഒരു പാഠമാണ്. ജീവിത ഗ്രന്ഥി ആയ ഇങ്ങനെ ഒരു കഥ പറഞ്ഞു തന്ന ബെന്യാമിന് നന്ദി. പല ഇടങ്ങളിലും നജീബ് ഇന്റെ വേദനിപികുന്ന ജീവിതാനുഭവങ്ങള്‍ വായിക്കുമ്പോള്‍ വായന മുന്‍പോട്ടു കൊണ്ടുപോകാന്‍ പോലും ബുദ്ധിമുട്ട് തോന്നി. വളരെ ലളിതമായ ഭാഷയില്‍ ആണ് ബെന്യാമിന്‍ നജീബിന്റെ ദുഖങ്ങളെയും, പ്രാര്‍ഥനകളെയും, സ്വപ്നങ്ങളെയും, പ്രതീക്ഷകളെയും, സഹനത്തെയും നോവലില്‍ അവിഷ്കരിചിട്ടുല്ലത്. എല്ലാവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെ. ഏതു മനുഷ്യന്റെ ജീവിതത്തിലും അദൃശ്യമോ ദൃശ്യമോ ആയ മൂന്നാമതൊരാളുടെ സാന്നിധ്യം ഉണ്ട് എന്നതിന് എനിക്ക് തര്ക്കം ഇല്ലാത്തതുകൊണ്ട് അവിശ്വാസ യോഗ്യമായ ഒന്നും ഇതിൽ എനിക്ക് തോന്നിയില്ല ....പക്ഷെ എല്ലാം സമ്മതിച്ചു കൊണ്ട് തന്നെ പറയട്ടെ ഇനി ഒരിക്കൽ കൂടി എന്നെക്കൊണ്ടിതു വായിക്കാൻ ആവില്ല.....ക്രൂരതയുടെ മൂര്ധന്യതയിൽ എവിടെയോ വായന ഉപേക്ഷിച്ചു ഞാൻ കുറച്ചു സമയം മിണ്ടാതിരുന്നു...... വര്ഷങ്ങള്ക്ക് ശേഷം നജീബിന്റെ ശബ്ദം കേട്ട സൈനുവിനൊപ്പം ഞാനും പൊട്ടിക്കരഞ്ഞു .....പ്രിയ ബെന്യാമിൻ ,ഈ മരുഭൂമിക്കഥ മനസ്സിൽനിന്നും മായില്ല എന്നതുകൊണ്ട് തന്നെ നിങ്ങളും എപ്പോളും ഒര്ക്കപ്പെടും,

Tuesday, 7 February 2017
ഒരു സങ്കീർത്തനം പോലെ..- പുസ്തകപരിചയം
എനിക്ക് ഇപ്പോൾ ഒറ്റ പേടിയെ ഉള്ളു..!
ദൈവം കാണിച്ച് തന്ന ഈ സ്നേഹം നഷ്ടപെടുമൊ എന്ന്...
അന്നയുടെ നേരെ കൈ ചൂണ്ടിക്കൊണ്ടാണു ദസ്തയെവസ്കി ചോദിച്ചത്...
അപ്പോൾ അന്ന ചോദിച്ചു..
എന്തൊക്കെയാണീ പറയുന്നത്
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല...
അതല്ലന്നെ മറ്റുള്ളവർ വിചാരിച്ചേക്കും ഞാൻ ഇനി അന്നയുടെ ജീവിതം കൂടി ദുരിതവും ശാപവും കൊണ്ട് നിറക്കുമെന്ന്...
അങ്ങനെ ഒന്നും ആരും വിചാരിക്കില്ല..
അല്ലങ്കിൽ അങ്ങനെ വിചാരിച്ചാൽ നമുക്ക് എന്താ...???
ശുദ്ധവും നിഷ്കളങ്കവുമായ പ്രണയത്തിന്റെയും മാംസ നിമിഡമല്ല യതാർത്ഥ പ്രണയം എന്ന് അടിവര ഇട്ട് ഉറപ്പിക്കുന്ന മലയാളത്തിലെ സുന്ദരമായ പ്രണയ പുഷ്പം-പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ....
സ്ത്രീയുടെ നിഷ്കളങ്കമായ യഥാർത്ഥ പ്രണയ ഭാവത്തെ കാൽപനീകവും സരള കോമളവുമായി മനോഹരമായ അക്ഷരകൂട്ടങ്ങളിലൂടെ വയനക്കാരുടെ മനസ്സിനെ കീഴടക്കിയ സുന്ദരമായ നോവൽ...!!!
ഫയദോർ മിഖൈലൊവിച്ച് ദസ്തയേവസ്കി എന്ന റഷ്യൻ എഴുത്തുകാരന്റെ ജീവിതത്തിലൂടെ ഒരു സങ്കീർത്തനം പോലെ പെരുമ്പടവം ശ്രീധരൻ നടത്തുന്ന യാത്രയും മഹാനായ ആരാധനപാത്രത്തിന്റെ ജീവിതവും ജീവിത ക്ലേശങ്ങളും പ്രണയവും പ്രണയ നഷ്ടവും ഒക്കെ തന്നെയും വായനക്കാരുടെ മനസ്സിനെ ത്രസിപ്പിക്കുന്നു...!
എം.ബി.ബി.എസ് പഠിക്കണം എന്ന് ആഗ്രഹിച്ച അന്ന അഛന്റെ മരണ ശേഷം പെട്ടന്ന് ജോലി ലഭിക്കണം എന്ന ആഗ്രഹത്തിൽ ഓൾഖിന്റെ സ്ഥാപനത്തിൽ സ്റ്റെനോഗ്രാഫി പഠിക്കാൻ ചേരുകയും അവിടുന്ന് ദസ്തയേവസ്കി യുടെ വീട്ടിൽ നോവൽ എഴുത്തിനു സഹായി ആയി ജോലി ലഭിക്കുന്നതിൽ നിന്നും കഥ തുടങ്ങുന്നു.
പുസ്തകങ്ങൾ പരിചയപെടുത്തിയ ആരാധനപാത്രത്തിന്റെ ,ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ച മഹാനായ എഴുത്തുകാരനെ കുറിച്ചുള്ള മുൻ ധാരണകളുമായി ദസ്തേവസ്കിയുടെ വീട് അന്വേഷിച്ച് കണ്ടെത്തി അവിടേക്ക് ചെന്ന അന്ന വാസ്തവത്തിൽ തുടക്കത്തിലേ നിരാശപെടേണ്ടി വന്നു...
ഒരു പഴഞ്ചൻ വാടക വീട്ടിലെ മുൻശുണ്ടിക്കാരനും പുകവലിക്കുന്നവനും മദ്യപാനിയും ചൂതാട്ടക്കാരനും നിർദ്ധനനും കടക്കെണിയിൽ മുങ്ങി താഴുന്നവനുമായ ദസ്തയേവസ്കി...
ഏറെ പ്രതീക്ഷയോടെ ചെന്ന അന്നയെ ആദ്യ ദിനം തന്നെ വാക്ക് ശരങ്ങൾകൊണ്ട് മുറിവേൽപ്പിച്ച ദസ്തയേവസ്കിയോട് അന്നക്ക് ദേഷ്യം തോന്നി എങ്കിലും അദ്ധേഹത്തിന്റെ ആത്മാർത്ഥമായ ക്ഷമാപണം അന്നയിലെ ക്ഷമിക്കുന്ന പെൺ മനസ്സിന്റെ ദൃഷ്ടാന്തമായി...
എല്ലാം നശിപ്പിച്ച ചൂതാട്ടക്കാരന്റെ ജീവിതം ദസ്തയേവസ്കി യിൽ നിന്നും പകർത്തി എഴുതുമ്പോൾ അത് തന്റെ മുന്നിൽ ഇരിക്കുന്ന മഹാനായ നോവലിസ്റ്റിന്റെ-താൻ ഏറെ ആദരിക്കുന്ന വലിയ മനുഷ്യന്റെ ജീവിതത്തിന്റെ താളപ്പിഴകളും അസന്മാർഗ്ഗീക ജീവിതവും ആണെന്ന് മനസ്സിലാക്കിയിട്ടും എവിടെയൊക്കെയൊ അദ്ധേഹത്തിൽ കണ്ടെത്തിയ വലിയ നന്മയിൽ അനുരക്തയായ അന്ന വർത്തമാനകാലത്തിലെ അനേകം ഭാര്യമാരുടെ സഹനത്തിന്റെയും ഭർത്തൃ സ്നേഹത്തിന്റെയും പതി-വൃത്യത്തിന്റേയും നേർക്കാഴ്ചകളാണു...!!!
ചൂത് കളിക്കാൻ പോകാൻ വയ്യാതെ നിരാശനായി ഇരുന്ന ദസ്തയേവസ്കിക്ക് അന്ന അവളുടെ സമ്പാദ്യം തന്നെ അയാൾക്ക് വച്ച് നീട്ടി പ്രാണേശ്വരന്റെ സന്തോഷത്തിനു വേദി ഒരുക്കുന്നത് പെണ്ണിന്റെ അണപൊട്ടി ഒഴുകുന്ന സ്നേഹത്തിന്റേയും കരുതലിന്റെയും നേർച്ചിത്രം ...!!!
അന്നയെ സ്നേഹിക്കുന്ന ഗവേഷണ വിദ്യാഭ്യാസം കഴിഞ്ഞ് ജോലിക്ക് തയ്യാറേടുക്കുന്ന ഇലിയച്ചിന്റെ വിവാഹ അഭ്യർത്ഥന അൽപം വിഷമത്തോടെ ആണെങ്കിലും നിരസിച്ച് വൃദ്ധനും ചൂതാട്ടക്കാരനുമായ ദസ്തയേവസ്കി യെ ജീവിത സഖി ആയി തിരഞ്ഞെടുക്കുന്ന അന്ന പെണ്ണിന്റെ സ്നേഹവും പ്രേമവും മാംസ നിബന്ധമല്ല യതാർത്ഥ അനുരാഗത്തിന്റെ ,മാനസീക തലത്തിൽ നിന്നുള്ള പ്രണയമാണെന്നും എത്ര ഉപദ്രവിച്ചാലും പരിധി ഇല്ലാതെ സ്നേഹിക്കുന്ന പെണ്മനസ്സുകളുടെ സ്നേഹത്തിന്റെയും അത്മാർത്ഥതയുടെയും ഒക്കെ പ്രതീകമായി പെണ്ണിനെ തെറ്റ് ധരിക്കുന്ന ഒരു സമൂഹത്തിന്റെ മുന്നിൽ പെരുമ്പടവം തുറന്ന് കാണിക്കുന്നു...
നവമ്പർ 1നു മുൻപ് നോവൽ എഴുതി പൂർത്തി ആക്കിയില്ല എങ്കിൽ ദസ്തയേവസ്കിയുടെ അന്ന് വരെ ഉള്ള എല്ലാ രചനകളും അതിൽ നിന്നും ഇനി വരുന്ന സമ്പാദ്യങ്ങളും സ്റ്റെല്ലാവസ്കി എന്ന പ്രസാധകനു സ്വന്തമാകും എന്ന കരാറിൽ പണം കടം എടുത്ത ദസ്തയേവസ്കി പലപ്പോഴും എഴുത്തിൽ നിന്ന് മാറി പോകുമ്പഴും ഒരു നിഴൽ പോലെ കൂടെ നടന്ന് സ്നേഹ -നിർബന്ധങ്ങൾ കൊണ്ട് ഒപ്പം നടന്ന് രാത്രിയിലും എഴുത്ത് തുടർന്ന് ഉദ്യമം വിജയിപ്പിച്ച അന്ന കുടുമ്പഭാരം ഒറ്റക്ക് അല്ല ഒരുമിച്ച് ആണു ചുമക്കേണ്ടത് എന്ന വ്യക്തമായ സന്ദേശവും പങ്ക് വക്കുന്നു...!!!
വേലക്കാരി ആണെങ്കിലും ഒരമ്മയുടെ സ്നേഹവും വാൽസല്യവും ശകാരവും ഒക്കെ കൊടുത്ത് വീടിന്റെ വിളക്കാകുന്ന ഫെദേസ്യ എന്ന അമ്മയും അമ്മയുടെ സ്നേഹവും മാതൃ സ്നേഹത്തിന്റെ പ്രതീകമായി ഒരു സങ്കീർത്തനം പോലെ...
അന്ന...
അവൾ ഒരു അത്ഭുതമാണു...
സങ്കീർത്തനം പോലെ...

Subscribe to:
Posts (Atom)