Wednesday, 20 December 2017

Teaching Practice Fourth Week From 11/12/2017 -15/12/2017

11/12/2017
പാഠഭാഗങ്ങൾ  റിവിഷൻ  നടത്തി.ഹരിത ഗൃഹ വാതകങ്ങൾ എന്താണെന്നും ഹരിത ഗൃഹപ്രഭാവത്തെക്കുറിച്ചും 8A കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഭൂമിയിൽ ഹരിത ഗൃഹ പ്രഭാവം ഉണ്ടാകുന്നതു കൊണ്ടുള്ള  കാരണങ്ങളെക്കുറിച്ചും കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കുകയുണ്ടായി.ആഗോള താപനം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപിന് ഭീഷണിയാണെന്നും ഹരിത ഗൃഹ വാതകങ്ങളുടെ അളവിലുണ്ടാകുന്ന വർധനവാണ് ആഗോള താപനത്തിലേക്ക് നയിക്കുന്നതെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ സാധിച്ചു.വിവിധങ്ങളായ പഠനസാമഗ്രികൾ ഉപയോഗിച്ചിരുന്നു.lCT യുടെ ഉപയോഗം കുട്ടികളിൽ ആശയം വളരെ എളുപ്പത്തിൽ എത്തിക്കുവാൻ സാധിച്ചു. 
           
12/12/2017      
ഈആഴ്ചയിൽ തന്നെ എനിക്ക് Diagnostic Test നടത്തുവാൻ സാധിച്ചിരുന്നു.

13/12/2017  - 15/12/2017
മുതൽ പരീക്ഷ ആരംഭിച്ചു... എല്ലാ ദിവസങ്ങളിലും പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നു.പരീക്ഷ ഹാളിൽ മറ്റ് ടീച്ചർമാരൊടൊപ്പം നമ്മളും കയറി. 12 മണി വരെയായിരുന്നുപരീക്ഷ.

Saturday, 9 December 2017

Health education class

Class is about personal hygiene

personal hygiene tips are...
-Bathe regularly.
-Wash your body and your hair often.
-Trim your nails.
-Brush and floss.
-Wash your hands.
-Sleep tight.

Friday, 8 December 2017

Teaching Practice Third Week

Teaching Practice Third week
4 /12/2017 to 8/12/2017

4/12/2017
തിങ്കൾ

  മലയാളം മീഡിയം ക്ലാസ്സായ 8. A യിൽ  ' ഭൂമിയുടെ പുതപ്പ് ' എന്ന അധ്യായത്തിലെ 'അന്തരീക്ഷത്തിലെ ജലാംശം' എന്ന ഭാഗമാണ് ഞാൻ പഠിപ്പിച്ചത്. അന്തരീക്ഷത്തിലെ ജലാംശത്തെക്കുറിച്ച് വിശദമായി പഠിപ്പിച്ച ശേഷം വിവിധങ്ങളായ ഉപരിതല ജലസ്രോതസ്സുകളുടെ ചിത്രങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അവർ ചിത്രങ്ങൾ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. 

       

5/12/2017
ചൊവ്വ

 ഇന്ന് ഞാൻ  8. A യിൽ 'ഭൂമിയുടെ പുതപ്പ് ' എന്ന അധ്യായത്തിലെ പൊടിപടലങ്ങൾ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. വാതകങ്ങൾക്കും,ജല തന്മാത്രകൾക്കും പുറമെ പൊടിപടലങ്ങളും നമ്മുടെഅന്തരീക്ഷത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവ് ഈ പാഠഭാഗം പഠിപ്പിച്ചതിലൂടെ കുട്ടികൾക്ക് ലഭിച്ചു. പൊടിപടലങ്ങൾ അന്തരീക്ഷത്തിലെത്തിച്ചേരുന്ന മാർഗ്ഗങ്ങൾ ചിത്രങ്ങളുടെ സഹായത്തോടെ വിശദമായി പറഞ്ഞുകൊടുത്തു. . കുട്ടികളിലേയ്ക്ക് ആശയം നല്ലരീതിയിൽ എത്തിക്കുവാൻ സാധിച്ചു.
             

6/12/2017
ബുധൻ

  'ഭൂമിയുടെ പുതപ്പ് 'എന്ന അധ്യായത്തിലെ ഹരിതഗൃഹമാകുന്ന അന്തരീക്ഷം എന്ന ഭാഗമാണ് പഠിപ്പിച്ചത്. ഹരിതഗൃഹങ്ങൾ എന്താണെന്ന് ചിത്രത്തിന്റെ സഹായത്തോടെ പഠിപ്പിച്ചു.തുടർന്ന് ഹരിതഗൃഹ വാതകങ്ങൾ ഏതൊക്കെയാണെന്നും, ഹരിതഗൃഹ പ്രഭാവമെന്താണെന്നും വിശദമായി പഠിപ്പിച്ചു. വർധിച്ചതോതിൽ ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലെത്തിച്ചേരുന്നതിനു കാരണമായ ചില പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു.കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ആശയങ്ങൾ വളരെ ലളിതമായും, വ്യക്തമായും പറഞ്ഞു കൊടുക്കാൻ കഴിഞ്ഞു.

ഇന്ന് എന്റെ ക്ലാസ്സ് നിരീക്ഷിക്കുവാനായി ടീച്ചർ വന്നിരുന്നു.
അന്തരീക്ഷ ഘടനയെ പറ്റിയാണ് 8 C കുട്ടികളുമായി ആശയവിനിമയം നടത്തിയത് സ്ട്രാറ്റോസ്ഫിയർ, ട്രോപ്പോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ എന്നിവയെ പറ്റിയും അവയുടെ സവിശേഷതകളെ പറ്റിയും ചർച്ച ചെയ്തു.ക്ലാസ്സിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്.

7/12/2017
വ്യാഴം
 
 ഭൂമിയുടെ പുതപ്പ് എന്ന അധ്യായത്തിലെ 'മാറുന്ന അന്തരീക്ഷസ്ഥിതി ' എന്ന ഭാഗമാണ് 8. A യിൽ ഇന്ന്  പഠിപ്പിച്ചത്.ആഗോളതാപനം എന്താണെന്നു വിശദമായി പഠിപ്പിച്ചു.

8/12/2017

ഭൂമിയുടെ പുതപ്പ് എന്ന അധ്യായത്തിലെ
ആഗോളതാപനം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നതെങ്ങനെയാണെന്നും വിശദമായി പഠിപ്പിച്ചു.8. A യിൽ ഇന്ന്  പഠിപ്പിച്ചത്.

Quiz competition

As the part of world soil day today we conducted a quiz on Environment..and there is also a poster competition on soil conservation ...

Monday, 4 December 2017

Weakened update from 27/11/2017 to 30/11/2017


27/11/2017
ഇന്ന് ഭൂമിയുടെ പുതപ്പ് എന്ന ഭാഗത്തിലെ അന്തരീക്ഷവാതകങ്ങൾ അന്തരീക്ഷത്തിലെ ജലാംശം എന്നിവയെ പറ്റിയാണ് ചർച്ച ചെയ്യ്തത് കൂടാതെ ഈ ആശയവും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ  ശേഖരിക്കുകയും കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട് കൂടുതൽ അറിവും നൽകുകയും ചെയ്തു.

28/11/2017
ഹരിത ഗ്യഹ പ്രഭാവത്തെ കുറിച്ച് ആണ് പഠിപ്പിച്ചത് കൂടാതെ പഠന സാമഗ്രിയായി ഉപയോഗിച്ചത് ഹരിത ഗൃഹ പ്രഭാവം സൂചിപ്പിക്കുന്ന ചിത്രം .ഓസോൺ എന്ന വിഷയം കുട്ടികൾക്ക് ചർച്ച വിഷയമായി നൽകി ഓസോൺ പാളി ഓസോൺ രൂപികരണം ഓസോൺ സുഷിരം എന്നിവയെ പറ്റിയുള്ള അറിവുകൾ കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു.

29/11/2017
ആഗോള താപനത്തെ പറ്റിയാണ് ചർച്ച ചെയ്തത് ഒപ്പം അഗോള താപനം ഹരിത ഗൃഹ വാതകങ്ങൾ അന്തരിക്ഷത്തിൽ കൂടുന്നതിന്റെ ഫലമാണ് എന്ന് മനസിലാക്കുകയും അതിന്റെ ദോഷങ്ങൾ ആഗോള താപനം എങ്ങിനെ നിയന്ത്രിക്കാം എന്നും കുട്ടികൾ ചർച്ചയിലൂടെ കണ്ടെത്തി..

30/11/2017
അന്തരീക്ഷ ഘടനയെ പറ്റിയാണ് കുട്ടികളുമായി ആശയവിനിമയം നടത്തിയത് സ്ട്രാറ്റോസ്ഫിയർ, ട്രോപ്പോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ എന്നിവയെ പറ്റിയും അവയുടെ സവിശേഷതകളെ പറ്റിയും ചർച്ച ചെയ്തു.

Food festival....

On 30th November NSS training college pandalam conducted a grand food festival....

Friday, 24 November 2017

FIRST WEEK REPORT OF SCHOOL INTERNSHIP PROGRAMME ( 20/11/2017 TO 24/11/2017)

20/11/17
ക്ലാസ്സ്-8
പിരീഡ്-1
അദ്ധ്യായം-മഗധ മുതൽ താനേശ്വരം വരെ.
വിഷയം:ഇന്ന്ചർച്ച ചെയ്തത് അശോകനെയും ധമ്മ ശാസനങ്ങളെ പറ്റിയും ആയിരുന്നു..

21/11/1 7
ക്ലാസ്സ്-8
പിരീഡ്-1
അദ്ധ്യായം-മഗധ മുതൽ താനേശ്വരം വരെ.
വിഷയം:ഇന്ന് അശോകന്റെ കാലഘട്ടത്തിലെ സാമൂഹിക ജീവിതത്തിന്റെ സവിശേഷതകൾ ആണ് ചർച്ച ചെയ്തത്. അതിനു ശേഷം അശോകന്റെ കാലത്തെ സാമൂഹിക ജീവിതവും ആധുനിക കാലത്തിലെ സാമൂഹിക ജിവിതവുമായി താരതമ്യം ചെയ്തു കൂടാതെ അശോകന്റെ  ആശയങ്ങൾക്ക് ആധുനിക കാലഘട്ടത്തിലെ പ്രസക്തി എന്നിവയും ചർച്ച ചെയ്ത.

22/11/17
ക്ലാസ്സ്-8
പിരീഡ്-1
അദ്ധ്യായം-മഗധ മുതൽ താനേശ്വരം വരെ.
വിഷയം:ശതവാഹന.
ഇന്ന് കുട്ടികളിൽ സാമൂഹിക ശാസ്ത്രത്തോടു താൽപര്യം ജനിപ്പിക്കുന്നതിന് നൂതന ആശയങ്ങൾ ഉൾക്കൊണ്ട് ആണ്  ഞാൻ ക്ലാസ് എടുക്കാൻ ക്ലാസിൽ എത്തിയത് മഗധ മുതൽ താനേശ്വരo വരെ എന്ന പാഠത്തിലെ ശതവാഹന വoശത്തെ കുറിച്ചാണ് ചർച്ച ചെയ്തത്  ICT ക്ലാസ് ആയതിനാൽ കുട്ടികളുടെ ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിഞ്ഞു...

23/11/2017
ക്ലാസ്സ്-8
പിരീഡ്-1
അദ്ധ്യായം-മഗധ മുതൽ താനേശ്വരം വരെ.
വിഷയം:ഇന്ന് ചർച്ച ചെയ്യ്തത് ശതവാഹന കാലഘട്ടത്തില സാമുഹിക ജീവിതതെപറ്റിയാണ് 

24/11/17
ക്ലാസ്സ്-8
പിരീഡ്-1
അദ്ധ്യായം-മഗധ മുതൽ താനേശ്വരം വരെ.
വിഷയം:ഇന്നു ഗുപ്തസാമ്രാജ്യത്തെ പറ്റിയും കാളിദാസനെ പറ്റിയും വിക്രമാദിത്യനെ പറ്റിയും അണ് ചർച്ച ചെയ്യ്തത്.  ഗുപ്ത കാലഘട്ടത്തിലേ സാമൂഹിക ജീവിതം കഥ പറയുന്ന രീതിയിൽ ആണ് ക്ലാസിനെ നയിച്ചത് അതുകൊണ്ട് തന്നെ കഥ കുട്ടികൾ ശ്രദ്ധിക്കുന്നതായി തോന്നി കൂടാതെ പാoഭാഗവുമായി ബന്ധപ്പെട്ട്  പ്രവർത്തനങ്ങളും നൽകി.

ഈ ആഴ്ച്ച  Leason എല്ലാം പൂർത്തിയാക്കി അങ്ങിനെ വളരെ പെട്ടന്നു തന്നെ അധ്യാപന പരിശീലനത്തിന്റെ ഈ ആഴ്ച്ച കടന്നു പോയി....

Monday, 20 November 2017

എന്റെ അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു..

എന്റെ അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. എനിക്ക് പരിശീലനത്തിനായി ലഭിച്ചത്  N.S.S.G.H.S ലെ 8 D ക്ലാസ് ആയിരുന്നു 1st  പിരിയഡിൽ ആയിരുന്നു. വളരെ സന്തോഷത്തോടെയാണ് കുട്ടികൾ എന്നെ ക്ലാസിലേയ്ക്ക് സ്വാഗതം ചെയ്തത് .ഇന്ന് കുട്ടികളുമായി ചർച്ച ചെയ്തത് മഗധ മുതൽ താനേശ്വരം വരെ എന്ന പാഠത്തിലെ മൗര്യ സാമ്രാജ്യം എന്ന ഭാഗം ആണ് കുട്ടികൾ എല്ലാരും നല്ല രീതിയിൽ അവരുടെ പഠന പ്രവർത്തനങ്ങൾ ചെയ്യ്തു. ആദ്യ ദിവസം തന്നെ നല്ല അനുഭവം ആയിരുന്നു...

Thursday, 16 November 2017

Sub District Kalolsavam

Children performed their innate talents.....it was a memorising experience.. Which help to preserve our varied cultural heritage. Many of the old forms which are on the verge of decay are preserved and kept alive by including then in the youth festival competitions. This is a boon to the future generations. This will certainly help the cultural growth of a country. ..

Second phase of Teaching practice

we are going to school for our second phase of Teaching practice on 15/11/2017. There was no class because Sub District Kalolsavam is organizing in our school...it starts from 15-11-2017 to 17-11-2017.

Tuesday, 14 November 2017

Bhoumithra

Geography association going to conduct a seminar on effective utilisation of learning materials and use of ICT by suresh kumar sir..... Accompanied with an exhibition...