Monday, 4 December 2017

Weakened update from 27/11/2017 to 30/11/2017


27/11/2017
ഇന്ന് ഭൂമിയുടെ പുതപ്പ് എന്ന ഭാഗത്തിലെ അന്തരീക്ഷവാതകങ്ങൾ അന്തരീക്ഷത്തിലെ ജലാംശം എന്നിവയെ പറ്റിയാണ് ചർച്ച ചെയ്യ്തത് കൂടാതെ ഈ ആശയവും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ  ശേഖരിക്കുകയും കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട് കൂടുതൽ അറിവും നൽകുകയും ചെയ്തു.

28/11/2017
ഹരിത ഗ്യഹ പ്രഭാവത്തെ കുറിച്ച് ആണ് പഠിപ്പിച്ചത് കൂടാതെ പഠന സാമഗ്രിയായി ഉപയോഗിച്ചത് ഹരിത ഗൃഹ പ്രഭാവം സൂചിപ്പിക്കുന്ന ചിത്രം .ഓസോൺ എന്ന വിഷയം കുട്ടികൾക്ക് ചർച്ച വിഷയമായി നൽകി ഓസോൺ പാളി ഓസോൺ രൂപികരണം ഓസോൺ സുഷിരം എന്നിവയെ പറ്റിയുള്ള അറിവുകൾ കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു.

29/11/2017
ആഗോള താപനത്തെ പറ്റിയാണ് ചർച്ച ചെയ്തത് ഒപ്പം അഗോള താപനം ഹരിത ഗൃഹ വാതകങ്ങൾ അന്തരിക്ഷത്തിൽ കൂടുന്നതിന്റെ ഫലമാണ് എന്ന് മനസിലാക്കുകയും അതിന്റെ ദോഷങ്ങൾ ആഗോള താപനം എങ്ങിനെ നിയന്ത്രിക്കാം എന്നും കുട്ടികൾ ചർച്ചയിലൂടെ കണ്ടെത്തി..

30/11/2017
അന്തരീക്ഷ ഘടനയെ പറ്റിയാണ് കുട്ടികളുമായി ആശയവിനിമയം നടത്തിയത് സ്ട്രാറ്റോസ്ഫിയർ, ട്രോപ്പോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ എന്നിവയെ പറ്റിയും അവയുടെ സവിശേഷതകളെ പറ്റിയും ചർച്ച ചെയ്തു.

No comments:

Post a Comment