Teaching Practice Third week
4 /12/2017 to 8/12/2017
4/12/2017
തിങ്കൾ
മലയാളം മീഡിയം ക്ലാസ്സായ 8. A യിൽ ' ഭൂമിയുടെ പുതപ്പ് ' എന്ന അധ്യായത്തിലെ 'അന്തരീക്ഷത്തിലെ ജലാംശം' എന്ന ഭാഗമാണ് ഞാൻ പഠിപ്പിച്ചത്. അന്തരീക്ഷത്തിലെ ജലാംശത്തെക്കുറിച്ച് വിശദമായി പഠിപ്പിച്ച ശേഷം വിവിധങ്ങളായ ഉപരിതല ജലസ്രോതസ്സുകളുടെ ചിത്രങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അവർ ചിത്രങ്ങൾ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
5/12/2017
ചൊവ്വ
ഇന്ന് ഞാൻ 8. A യിൽ 'ഭൂമിയുടെ പുതപ്പ് ' എന്ന അധ്യായത്തിലെ പൊടിപടലങ്ങൾ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. വാതകങ്ങൾക്കും,ജല തന്മാത്രകൾക്കും പുറമെ പൊടിപടലങ്ങളും നമ്മുടെഅന്തരീക്ഷത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവ് ഈ പാഠഭാഗം പഠിപ്പിച്ചതിലൂടെ കുട്ടികൾക്ക് ലഭിച്ചു. പൊടിപടലങ്ങൾ അന്തരീക്ഷത്തിലെത്തിച്ചേരുന്ന മാർഗ്ഗങ്ങൾ ചിത്രങ്ങളുടെ സഹായത്തോടെ വിശദമായി പറഞ്ഞുകൊടുത്തു. . കുട്ടികളിലേയ്ക്ക് ആശയം നല്ലരീതിയിൽ എത്തിക്കുവാൻ സാധിച്ചു.
6/12/2017
ബുധൻ
'ഭൂമിയുടെ പുതപ്പ് 'എന്ന അധ്യായത്തിലെ ഹരിതഗൃഹമാകുന്ന അന്തരീക്ഷം എന്ന ഭാഗമാണ് പഠിപ്പിച്ചത്. ഹരിതഗൃഹങ്ങൾ എന്താണെന്ന് ചിത്രത്തിന്റെ സഹായത്തോടെ പഠിപ്പിച്ചു.തുടർന്ന് ഹരിതഗൃഹ വാതകങ്ങൾ ഏതൊക്കെയാണെന്നും, ഹരിതഗൃഹ പ്രഭാവമെന്താണെന്നും വിശദമായി പഠിപ്പിച്ചു. വർധിച്ചതോതിൽ ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലെത്തിച്ചേരുന്നതിനു കാരണമായ ചില പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു.കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ആശയങ്ങൾ വളരെ ലളിതമായും, വ്യക്തമായും പറഞ്ഞു കൊടുക്കാൻ കഴിഞ്ഞു.
ഇന്ന് എന്റെ ക്ലാസ്സ് നിരീക്ഷിക്കുവാനായി ടീച്ചർ വന്നിരുന്നു.
അന്തരീക്ഷ ഘടനയെ പറ്റിയാണ് 8 C കുട്ടികളുമായി ആശയവിനിമയം നടത്തിയത് സ്ട്രാറ്റോസ്ഫിയർ, ട്രോപ്പോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ എന്നിവയെ പറ്റിയും അവയുടെ സവിശേഷതകളെ പറ്റിയും ചർച്ച ചെയ്തു.ക്ലാസ്സിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്.
7/12/2017
വ്യാഴം
ഭൂമിയുടെ പുതപ്പ് എന്ന അധ്യായത്തിലെ 'മാറുന്ന അന്തരീക്ഷസ്ഥിതി ' എന്ന ഭാഗമാണ് 8. A യിൽ ഇന്ന് പഠിപ്പിച്ചത്.ആഗോളതാപനം എന്താണെന്നു വിശദമായി പഠിപ്പിച്ചു.
8/12/2017
ഭൂമിയുടെ പുതപ്പ് എന്ന അധ്യായത്തിലെ
ആഗോളതാപനം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നതെങ്ങനെയാണെന്നും വിശദമായി പഠിപ്പിച്ചു.8. A യിൽ ഇന്ന് പഠിപ്പിച്ചത്.