Sunday, 13 November 2016

കാത്തിരിപ്പ്‌

ഒറ്റ മരത്തിൻ തണലിലെ കുളിരിനെ പുണർന്ന് ....
ഒരു ചില്ലപോലും ഒഴിചിടാതെ
പൂത്തുനിൽക്കുന്ന മുള്ളുള്ള മുരിക്കിനെ കിനാവ്  കണ്ട്‌....
വിജനമായ പൊള്ളുന്ന വേനലിൽ വെയിൽ സൂചികളെ പാതി പ്രാണനുള്ള ഞരമ്പിലൂടെ ആവാഹിച്..
കരി മേഘങ്ങളെ മാത്രം കാത്തിരിക്കുകയാണ്
ഇന്നും.....
ഒന്നുകൂടെ പച്ചഅണിയുവാൻ
ഏകയായി .....

                     അശ്വതി സായൂജ്

No comments:

Post a Comment